"സ്വാമിയ ശരണമയ്യപ്പാ"

വാപ്പി അയ്യപ്പക്ഷേത്രത്തിലെ മകരവിളക്ക്‌ മഹോത്സവം 14.01.2014 ചൊവ്വാഴ്ച ........!!!!!!

Thursday, November 28, 2013

വാപ്പി അയ്യപ്പക്ഷേത്രത്തിലെ മണ്ഡലപൂജ മഹോത്സവം പ്രമാണിച്ചു 16.11.2013 ശ്രി ഓമനക്കുട്ടന്‍ & പാര്‍ട്ടി (നാദോപസന മുംബൈ) ഭക്തിഗാനങ്ങള്‍ അവതരിപ്പിക്കുന്നു .....!!





 

Monday, November 25, 2013

തത്വമസി എന്ന് പറഞ്ഞാല് എന്താണ്..? ഈ പവിത്രമായ വാക്ക് എവിടുന്നു വന്നു ..?

"തത്വമസി"

എന്ന വാക്ക് കേള്ക്കാത്തവര് വളരെക്കുറച്ചേ ഉണ്ടാവുകയുള്ളൂ.സാമവേദത്തിലും പിന്നെ ഛന്ദോഗ്യോപനിഷത്തിലും പരാമര്ശിച്ചിട്ടുള്ള വാക്കാണ് തത്വമസി. കലിയുഗവരദനായ ശ്രീ അയ്യപ്പന്റെ സന്നിധാനത്തിലെത്തുന്ന ഏതൊരു ഭക്തനും ആദ്യം കാണുക ഈ സാമവേദവാക്യമാണ്. "തത്വമസി - അതു നീ തന്നെയാകുന്നു".എത്ര വലിയ ആശയം ഉള്ക്കൊള്ളുന്നഒരു ചെറിയ വാക്യം!.ഒരിക്കല് ഉദ്ദാലകന് തന്റെ പുത്രനായ ശ്വേതകേതുവിനോട്പറഞ്ഞു."മകനേ നീ വിദ്യാഭ്യാസം പൂര്ത്തിയാക്കിമടങ്ങിവന്നിരിക്കുന്നു. എന്നാല് ഒരു കാര്യം കൂടി നീ മനസ്സിലാക്കേണ്ടതുണ്ട്.അതു ഇതാണ്. ഈ ലോകത്തിലെ സകലചരാചരങ്ങളും ബ്രഹ്മത്തില് നിന്ന് ഉത്ഭവിക്കുന്നതും ബ്രഹ്മത്താല് ജീവിക്കുന്ന്തുംബ്രഹ്മത്തില്ത്തന്നെ ലയിക്കുന്നതുമാണ്.എല്ലാ ജീവികളിലും വസിക്കുന്ന ആത്മാവ് ഒരേ രൂപത്തിലുള്ളതാണ്. അത് നി തന്നെയാണ്."ഇതു കേട്ട ശ്വേതകേതു പിതാവിനോട് ചോദിച്ചു." അല്ലയോ, പിതാവേ അത്മാവ് എന്നു പറയുന്ന ഒരു വസ്തു ഉണ്ടോ? ഉണ്ടെന്കില് എന്തുകൊണ്ടാണ് ഈ ആത്മാവിനെ നമുക്ക് പ്രത്യക്ഷരൂപത്തില്കാണാന് സാധിക്കാത്തത്.?"ഉദ്ദാലകന് ശ്വേതകേതുവിനോട്ഒരു പാത്രത്തില് കുറച്ച് വെള്ളം കൊണ്ടു വരാന് പറഞ്ഞു. എന്നിട്ട് അതില് കുറച്ച് ഉപ്പു പരലുകള് ഇട്ടു ശ്വേതകേതുവിന്റെകൈയില് കൊടുത്തിട്ടു പറഞ്ഞു. ഇന്നു രാത്രി ഇതു നിന്റെ കൈവശം വയ്ക്കുക.അടുത്തദിവസം രാവിലെ ശ്വേതകേതു പാത്രവുമായി പിതാവിന്റെ മുന്പില് ചെന്നു. ഉപ്പുപരലുകള് ആ ജലത്തില് ലയിച്ചു ചേര്ന്നിരുന്നു.ഉദ്ദാലകന് പറഞ്ഞു മകനെ നീ ആ പാത്രത്തില് നിന്നു അല്പം വെള്ളമെടുത്ത് രുചിച്ചു നോകൂ. ശ്വേതകേതു അപ്രകാരം ചെയ്തു. ഉദ്ദാലകന് ചോദിച്ചു നിനക്ക് എന്താണ് അനുഭവപ്പെട്ടത്.ശ്വേതകേതു പറഞ്ഞു. ഈ ജലത്തിനു ഉപ്പുരസമാണ്.ഉദ്ദാലകന് ചോദിച്ചു " നീ ഉപ്പ് പരലുകള് കാണുന്നുണ്ടോ?"ശ്വേതകേതു പറഞ്ഞു." ഇല്ല"ഉദ്ദാലകന് " ഇതു പോലെ തന്നെയാണ് ആത്മാവും.അത് എപ്പോഴും നമ്മുടെ ശരീരത്തില് വസിക്കുന്നു.എന്നാല് നമുക്ക് അതിനെ കാണാന് കഴിയുന്നില്ല.അതുപോലെ എല്ലാ ജീവികളിലും വസിക്കുന്ന ആത്മാവ് ഒരേ രൂപത്തിലുള്ളതാണ്. അത്യന്തികമായി അത് നി തന്നെയാണ്.തത്വമസി"


വാപ്പി അയ്യപ്പക്ഷേത്രത്തിലെ മണ്ഡലപൂജ മഹോത്സവം പ്രമാണിച്ചു  24.11.2013 വോയിസ്‌ ഓഫ് വാപ്പി അവതരിപ്പിച്ച നാദബ്രഹ്മം ഭക്തിഗാന സന്ധ്യ നിന്നുള്ള ചില കാഴ്ചകള്‍ ....!!!


















 
 

Sunday, November 24, 2013

വാപ്പി അയ്യപ്പക്ഷേത്രത്തിലെ മണ്ഡലപൂജ മഹോത്സവം പ്രമാണിച്ചു  24.11.2013 വോയിസ്‌ ഓഫ് വാപ്പി അവതരിപ്പിച്ച നാദബ്രഹ്മം ഭക്തിഗാന സന്ധ്യയില്‍ പ്രേരണ അഗര്‍വാള്‍ ....!!!
വാപ്പി അയ്യപ്പക്ഷേത്രത്തിലെ മണ്ഡലപൂജ മഹോത്സവം പ്രമാണിച്ചു 23.11.2013 ശാസ്താ ഭജന സംഘം ഭക്തിഗാനസുധ അവതരിപ്പിക്കുന്നു...!!!




 

Friday, November 22, 2013

സ്വാമിയേ ശരണമയ്യപ്പ !!!


108 ശരണംവിളികള്‍.......

സ്വാമിയേ ശരണമയ്യപ്പാ
വനവിനായകനേ ശരണമയ്യപ്പാ
ശരണഗിരിനാഥനേ ശരണമയ്യപ്പാ
ശനിദോഷശമനനേ ശരണമയ്യപ്പാ
അനാഥരക്ഷകനേ ശരണമയ്യപ്പാ
ആപ്തബാന്ധവനേ ശരണമയ്യപ്പാ
ആശ്രിതവത്സലനേ ശരണമയ്യപ്പാ
അഭീഷ്ടദായകനേ ശരണമയ്യപ്പാ
അഭിഷേകപ്രിയനേ ശരണമയ്യപ്പാ
അന്നദാനപ്രഭുവേ ശരണമയ്യപ്പാ
ഹരിഹരസുതനേ ശരണമയ്യപ്പാ
ഉത്രം നക്ഷത്രജാതനേ ശരണമയ്യപ്പാ
കലിയുഗവരദനേ ശരണമയ്യപ്പാ
താരകബ്രഹ്മമേ ശരണമയ്യപ്പാ
വില്ലാളിവീരനേ ശരണമയ്യപ്പാ
വീരമണികണ്ഠനേ ശരണമയ്യപ്പാ
വന്‍പുലിവാഹനനേ ശരണമയ്യപ്പാ
പന്തളത്തുണ്ണിയേ ശരണമയ്യപ്പാ
പഞ്ചമൂലവാസനേ ശരണമയ്യപ്പാ
അച്ചന്‍കോവിലരശനേ ശരണമയ്യപ്പാ
ആര്യങ്കാവിലയ്യനേ ശരണമയ്യപ്പാ
കുളത്തൂര്‍പുഴ ബാലനേ ശരണമയ്യപ്പാ
ശബരിമലധര്‍മ്മശാസ്താവേ ശരണമയ്യപ്പാ
കാന്തമലക്കാന്തനെ ശരണമയ്യപ്പാ
ശാസ്താപ്രീതിയേ ശരണമയ്യപ്പാ
അയ്യന്‍വിളക്കേ ശരണമയ്യപ്പാ
പള്ളിക്കെട്ടുനിറയേ ശരണമയ്യപ്പാ
ജ്യോതിസ്വരൂപനേ ശരണമയ്യപ്പാ
ജാതിക്കതീതനേ ശരണമയ്യപ്പാ
അര്‍ത്തുങ്കല്‍പള്ളിയേ ശരണമയ്യപ്പാ
വെളുത്തന്‍സ്വാമിയേ ശരണമയ്യപ്പാ
കൊച്ചുതൊമ്മന്‍സ്വാമിയേ ശരണമയ്യപ്പാ
എരുമേലിപള്ളിയേ ശരണമയ്യപ്പാ
വാവരുസ്വാമിയേ ശരണമയ്യപ്പാ
എരുമേലിപേട്ടയേ ശരണമയ്യപ്പാ
അമ്പലപ്പുഴയോഗമേ ശരണമയ്യപ്പാ
ആലങ്ങാട്ടുയോഗമേ ശരണമയ്യപ്പാ
പേരുത്തോടേ ശരണമയ്യപ്പാ
കോട്ടപ്പടിയേ ശരണമയ്യപ്പാ
കാളകെട്ടിആശ്രമമേ ശരണമയ്യപ്പാ
അഴുതാനദിയേ ശരണമയ്യപ്പാ
അഴുതാമെടേ ശരണമയ്യപ്പാ
സ്വാമിപൂങ്കാവനമേ ശരണമയ്യപ്പാ
ഇഞ്ചിപ്പാറകോട്ടയേ ശരണമയ്യപ്പാ
കോട്ടയില്‍ശാസ്താവേ ശരണമയ്യപ്പാ
പുതുശ്ശേരിമുണ്ടനേ ശരണമയ്യപ്പാ
കല്ലിടാംകുന്നേ ശരണമയ്യപ്പാ
കരിയിലാംതോടേ ശരണമയ്യപ്പാ
കരിമലകയറ്റമേ ശരണമയ്യപ്പാ
കരിമലഇറക്കമേ ശരണമയ്യപ്പാ
കരിമലമൂര്‍ത്തിയേ ശരണമയ്യപ്പാ
വലിയാനവട്ടമേ ശരണമയ്യപ്പാ
ചെറിയാനവട്ടമേ ശരണമയ്യപ്പാ
പമ്പാനദിയേ ശരണമയ്യപ്പാ
പമ്പാസദ്യയേ ശരണമയ്യപ്പാ
പമ്പാവിളക്കേ ശരണമയ്യപ്പാ
നിലയ്ക്കല്‍വിളക്കേ ശരണമയ്യപ്പാ
ത്രിവേണിസ്നാനമേ ശരണമയ്യപ്പാ
പിതൃബലിതര്‍പ്പണമേ ശരണമയ്യപ്പാ
പമ്പാഗണപതിയേ ശരണമയ്യപ്പാ
നാളികേരബലിയേ ശരണമയ്യപ്പാ
നാഗരാജാവേ ശരണമയ്യപ്പാ
പാര്‍വ്വതിദേവിയേ ശരണമയ്യപ്പാ
ആജ്ഞനേയസ്വാമിയേ ശരണമയ്യപ്പാ
ദേഹബലം തരണേ സ്വാമിയേ ശരണമയ്യപ്പാ
പാദബലം തരണേ ശരണമയ്യപ്പാ
നീലിമല കയറ്റമേ ശരണമയ്യപ്പാ
അപ്പാച്ചിമേടേ ശരണമയ്യപ്പാ
അരിയുണ്ട സമര്‍പ്പണമേ ശരണമയ്യപ്പാ
ശബരിമാതാവേ ശരണമയ്യപ്പാ
ശബരിപീഠമേ ശരണമയ്യപ്പാ
ശരംകുത്തിയാലേ ശരണമയ്യപ്പാ
ശരനിക്ഷേപമേ ശരണമയ്യപ്പാ
സ്വാമിസന്നിധാനമേ ശരണമയ്യപ്പാ
ശ്രീരാമചന്ദ്രനേ ശരണമയ്യപ്പാ
സദ്ഗുരുസ്വാമിയേ ശരണമയ്യപ്പാ
പൊന്‍മലചവിട്ടേ ശരണമയ്യപ്പാ
കര്‍പ്പൂരാഴിയേ ശരണമയ്യപ്പാ
കടുത്തസ്വാമിയേ ശരണമയ്യപ്പാ
കറുപ്പുസ്വാമിയേ ശരണമയ്യപ്പാ
കറുപ്പായി അമ്മയേ ശരണമയ്യപ്പാ
വാവരുസ്വാമിയേ ശരണമയ്യപ്പാ
പതിനെട്ടാംപടിയേ ശരണമയ്യപ്പാ
പൊന്നും കൊടിമരമേ ശരണമയ്യപ്പാ
തത്വമസിപൊരുളേ ശരണമയ്യപ്പാ
ദിവ്യദര്‍ശനമേ ശരണമയ്യപ്പാ
കാണിക്കയര്‍പ്പണമേ ശരണമയ്യപ്പാ
നെയ്യഭിഷേകമേ ശരണമയ്യപ്പാ
ഭസ്മതീര്‍ത്ഥസ്നാനമേ ശരണമയ്യപ്പാ
ശയനപ്രദക്ഷിണമേ ശരണമയ്യപ്പാ
ഭസ്മധൂളിവര്‍ഷമേ ശരണമയ്യപ്പാ
കന്നിമൂലഗണപതിയേ ശരണമയ്യപ്പാ
കൊച്ചുകടുത്തസ്വാമിയേ ശരണമയ്യപ്പാ
മണിമണ്ഡപമേ ശരണമയ്യപ്പാ
നാഗരാജാവേ ശരണമയ്യപ്പാ
നവഗ്രഹങ്ങളേ ശരണമയ്യപ്പാ
ശിവതേജോമയമേ ശരണമയ്യപ്പാ
മലദൈവങ്ങളേ ശരണമയ്യപ്പാ
സ്വാമിയുടെ ഭൂതഗണങ്ങളെ ശരണമയ്യപ്പാ
മാളികപ്പുറത്തമ്മദേവിലോകമാതാവേ ശരണമയ്യപ്പാ
നാളികേരമുരുള്‍ പ്രദക്ഷിണമേ ശരണമയ്യപ്പാ
പൊന്നമ്പലമേടേ ശരണമയ്യപ്പാ
സംക്രമസന്ധ്യേ ശരണമയ്യപ്പാ
മകരജ്യോതിയേ ശരണമയ്യപ്പാ
കളകാഭിഷേകമേ ശരണമയ്യപ്പാ
ഗുരുതി തര്‍പ്പണമേ ശരണമയ്യപ്പാ
അഖിലാണ്ഡകോടിബ്രഹ്മാണ്ഡനായകനേ ശരണമയ്യപ്പാ
സത്യമായ പൊന്നുപതിനെട്ടാംപടിമുകളില്‍ വാഴും
ഹരിഹരസുതനാനന്ദ ചിത്തനയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പാ
 

Swamiye saranamayyappa

Swamiye saranamayyappa

Swamiye saranamayyappa

Thursday, November 21, 2013

വാപ്പി അയ്യപ്പക്ഷേത്രത്തിലെ മണ്ഡലപൂജ മഹോത്സവം പ്രമാണിച്ചു ഞാറാഴ്ച (24.11.2013) വൈകീട്ട് 7 മണിക്ക് വോയിസ്‌ ഓഫ് വാപ്പി അവതരിപ്പിക്കുന്ന നാദബ്രഹ്മം ....!!!

Wednesday, November 20, 2013

വാപ്പി അയ്യപ്പക്ഷേത്രത്തിലെ മണ്ഡലപൂജ മഹോത്സവം പ്രമാണിച്ചു ശനിയാഴ്ച (23.11.2013)വൈകീട്ട് 7 മണിക്ക് ശാസ്താ ഭജന സംഘം അവതരിപ്പിക്കുന്ന ഭക്തിഗാനസുധ....!!!